ടി. നസിറുദ്ദീനുള്ള​ വ്യാപാരിരത്ന പുരസ്കാരം ഭാര്യ ഏറ്റുവാങ്ങി

ആലപ്പുഴ: വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ സംസ്ഥാന പ്രസിഡന്‍റ്​ ടി. നസിറുദ്ദീന്​ മരണാനന്തര ബഹുമതിയായി വ്യാപാരിരത്ന പുരസ്കാരം ഭാര്യ കെ.വി. ജൂവൈരിയക്ക്​ മന്ത്രി പി. പ്രസാദ്​ കൈമാറി. ആലപ്പുഴ കാർമൽ ഹാളിൽ നടന്ന ജില്ലസമ്മേളനത്തിലാണ്​ ജില്ല കമ്മിറ്റി ഏർപ്പെടുത്തിയ പുരസ്കാരം നൽകിയത്​. നസിറുദ്ദീന്‍റെ ഓർമകൾ വ്യാപാരികളുടെ മനസ്സിൽ ഉണ്ടാകുന്നതിൽ സന്തോഷമുണ്ടെന്ന് പുരസ്കാരം സ്വീകരിച്ച ജൂവൈരിയ പറഞ്ഞു. സ്വർണത്തിൽ തീർത്ത ഫലകവും ലക്ഷം രൂപയുമടങ്ങുന്നതാണ് പുരസ്കാരം. APG juvariya വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കമ്മിറ്റി ഏർപ്പെടുത്തിയ വ്യാപാരിരത്ന പുരസ്കാരം മുൻ സംസ്ഥാന പ്രസിഡന്‍റ്​ ടി. നസിറുദ്ദീന്‍റെ ഭാര്യ കെ.വി. ജൂവൈരിയ മന്ത്രി പി. പ്രസാദിൽനിന്ന്​ ഏറ്റുവാങ്ങുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.