താൽക്കാലിക ജീവനക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍

കരിമണ്ണൂര്‍: കൃഷിവകുപ്പിന് കീഴിലുള്ള സീഡ് ഫാം കെട്ടിടത്തില്‍ താല്‍ക്കാലിക ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കരിമണ്ണൂര്‍ കിളിയറ പൂവത്തിങ്കല്‍ കുട്ടപ്പനാണ് ​(45) മരിച്ചത്. തിങ്കളാഴ്ച രാവിലെ ഒമ്പതിന് ജീവനക്കാര്‍ ഓഫിസില്‍ എത്തിയപ്പോഴാണ് കെട്ടിടത്തിന്​ മുകളില്‍ ഇയാളെ മരിച്ചനിലയിൽ കണ്ടെത്തിയത്. കരിമണ്ണൂർ സി.ഐ സുമേഷ് സുധാകരന്‍റെ നേതൃത്വത്തില്‍ പൊലീസ് നടപടി സ്വീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.