കാർ കലുങ്കിലിടിച്ച് യുവാവ് മരിച്ചു

അടൂർ: നിയന്ത്രണം വിട്ട കാർ റോഡരികിലെ കലുങ്കിലിടിച്ച് കയറി യുവാവ് മരിച്ചു. കാർ ഓടിച്ചിരുന്ന മേലൂട് അതുൽ വില്ലയിൽ പരേതനായ കാർത്തികേയന്‍റെ മകൻ അതുലാണ്​ (27) മരിച്ചത്. തിങ്കളാഴ്ച പുലർച്ച 2.45ന്​ ബൈപാസിൽ വട്ടത്തറപ്പടി വളവിലായിരുന്നു അപകടം. ബൈപാസ് റോഡരികിൽ ഫാസ്റ്റ് ഫുഡ് സാധനങ്ങൾ വിൽക്കുന്ന കട അടച്ചശേഷം വീട്ടിലേക്ക് പോകവെയാണ് അപകടം. അപകടത്തിൽപെട്ടവരെ അഗ്​നിരക്ഷാസേന എത്തിയാണ്​ പുറത്തെടുത്തത്​. കാറിൽ ഒപ്പമുണ്ടായിരുന്ന അഭിജിത്ത് കോട്ടയം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ചികിത്സയിലാണ്. കാർ പൂർണമായി തകർന്നു. അതുലിന്‍റെ മാതാവ് ശ്യാമള. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക്​ രണ്ടിന് വീട്ടുവളപ്പിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.