അജ്ഞാത വാഹനമിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു

അടൂർ: കായംകുളം-പത്തനാപുരം സംസ്ഥാന പാതയിൽ പട്ടാഴിമുക്കിൽ അജ്​ഞാത വാഹനമിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. അങ്ങാടിക്കൽ തെക്ക് പാണുമുരുപ്പ് ഷിജു ഭവനിൽ അലക്സാണ്ടറുടെ മകൻ ഷിജുവാണ്​ (30) മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇടിച്ച വാഹനം നിർത്താതെ പോയി. അപകടം ഉണ്ടാക്കിയ വാഹനം കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു. ഞായറാഴ്ച രാത്രി 11നാണ് അപകടം. ചായലോട് മൗണ്ട് സിയോൻ മെഡിക്കൽ കോളജിലെ അറ്റൻഡറാണ്. മാതാവ്: അന്നമ്മ. ഭാര്യ: റൂബി. മക്കൾ: ശാരോൺ, ശാരത്ത്. PTD Accidentdeath Shiju (30) ADR ഷിജു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.