ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു

കറുകച്ചാൽ: ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന യുവാവിന്​ പരിക്കേറ്റു. ചങ്ങനാശ്ശേരി ഫാത്തിമാപുരം തൈപ്പറമ്പിൽ അപ്പച്ചൻകുട്ടിയുടെ മകൻ ഷിനോ ജോസഫാണ്​ (27) മരിച്ചത്. നെടുങ്ങാടപ്പള്ളിയിൽ ഞായറാഴ്ച വൈകീട്ട്​ 6.30 ഓടെയാണ് അപകടം. റോഡിലെ ഹമ്പിൽ ബൈക്ക് തെന്നി മറിഞ്ഞാണ് അപകടമെന്ന്​ പൊലീസ് പറഞ്ഞു. മല്ലപ്പള്ളിയിലെ സുഹൃത്തിന്‍റെ വീട്ടിൽപ്പോയി മടങ്ങുമ്പോഴായിരുന്നു അപകടം. ഷിനോക്ക്​ ഒപ്പമുണ്ടായിരുന്ന ഫാത്തിമാപുരം അറയ്ക്കൽ ചാക്കോ സെബാസ്റ്റ്യനാണ്​ (28) പരിക്കേറ്റത്. ഇരുവരെയും ചെത്തിപ്പുഴ സെന്‍റ്​ തോമസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഷിനോയുടെ ജീവൻ രക്ഷിക്കാനായില്ല. ഷിനോയുടെ മൃതദേഹം ചെത്തിപ്പുഴ ആശുപത്രി മോർച്ചറിയിൽ. ചാക്കോ സെബാസ്റ്റ്യൻ ചെത്തിപ്പുഴ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. ഷിനോയുടെ മാതാവ്: റെജി, ഫാത്തിമാപുരം പുളിക്കൽ കുടുംബാംഗമാണ്. സഹോദരങ്ങൾ: ഷിബിൻ(ദുബൈ), ഷിനി. പടം KTD SHINO 27 ACCIDENT KARUKACHAL ഷിനോ ജോസഫ്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.