ടേബിള്‍ ടെന്നിസ്: നിത്യശ്രീ മണിയും തനീഷ കൊടേച്ചയും ജേതാക്കള്‍

ആലപ്പുഴ: 83ാമത് ജൂനിയർ ആൻഡ് യൂത്ത് നാഷനൽ ടേബിൾ ടെന്നിസ് ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ അണ്ടർ 19 സിംഗിൾസ്, അണ്ടർ 17 സിംഗിൾസ് വിഭാഗങ്ങളിൽ യഥാക്രമം നിത്യശ്രീ മണി (ടി.ടി.ടി.എ), തനീഷ കൊടേച്ച (മഹാരാഷ്ട്ര ബി) എന്നിവർ ദേശീയ ജേതാക്കളായി. ഒന്നാം സ്ഥാനക്കാരിക്ക് 72,000 രൂപ, രണ്ടാം സ്ഥാനക്കാരിക്ക് 36,000 രൂപ, മൂന്നാം സ്ഥാനക്കാരിക്ക് 18,000 രൂപ എന്നീ ക്രമത്തിൽ പ്രൈസ് മണിയും എല്ലാവർക്കും ട്രോഫിയും മെഡലും സമ്മാനിച്ചു. ആൺകുട്ടികളുടെ മത്സരം 21, 22, 23 തീയതികളിൽ നടക്കും. നിത്യശ്രീ മണി 4-1 സെറ്റുകൾക്കാണ് റിഷ മിർച്ചന്ദാനിയെ (മഹാരാഷ്ട്ര ബി) ഫൈനലിൽ തോൽപിച്ചത്. സ്‌കോർ: 11-8, 7-11, 12-14, 3-11, 8-11. മൂന്നാം സ്ഥാനത്ത് മുൻമുൻ കുണ്ടു (ബംഗാൾ എ), യശ്വസിനി ഘോർപഡെ (കർണാടക) എന്നിവരെത്തി. തനീഷ കൊടേച്ച 4-0 സെറ്റുകൾക്കാണ് സുഭൻകൃത ദത്തയെ (എൻ.സി.ഒ.ഇ)-ഫൈനലിൽ പരാജയപ്പെടുത്തിയത്. സ്‌കോർ: 11-6, 11-6, 11-5, 11-4. മൂന്നാം സ്ഥാനത്ത് ജെന്നിഫർ വർഗീസ്, പ്രീത വർത്തികാർ എന്നിവരെത്തി. വൈ.എം.സി.എയിൽ ചേർന്ന സമ്മേളനത്തിൽ പെൺകുട്ടികളുടെ വിഭാഗങ്ങളിലെ വിജയികൾക്ക് എച്ച്. സലാം എം.എൽ.എ സമ്മാനങ്ങൾ നൽകി. സംഘാടക സമിതി ചെയർപേഴ്‌സൻ പത്മജ എസ്. മേനോൻ അധ്യക്ഷത വഹിച്ചു. പി.പി. ചിത്തരഞ്ജൻ എം.എൽ.എ ഫൈനൽസിൽ മുഖ്യാതിഥിയായി. എൻ. ഗണേശൻ, മൈക്കിൾ മത്തായി, പി. കെ. വെങ്കിട്ടരാമൻ, ഡോ.ബിച്ചു എക്‌സ്. മലയിൽ, വി.ജി. വിഷ്ണു എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.