ഓട്ടോ മറിഞ്ഞ്​ പരിക്കേറ്റ ഡ്രൈവർ മരിച്ചു

ആറാട്ടുപുഴ: ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു. കാർത്തികപ്പള്ളി ഓട്ടോസ്റ്റാൻഡിലെ ഡ്രൈവർ മുതുകുളം സ്രാമ്പിക്കൽ കനകവിലാസത്തിൽ വിശ്വംഭരനാണ് (70) മരിച്ചത്. ശനിയാഴ്ച രാവിലെ ഒൻപതരയോടെ കാർത്തികപ്പള്ളി-മുതുകുളം റോഡിൽ ചിങ്ങോലി പഞ്ചായത്ത് ഓഫിസിന് വടക്കുഭാഗത്താണ് അപകടം. സ്‌കൂട്ടർ യാത്രികനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ഓട്ടോ മറിയുകയായിരുന്നു. തെറിച്ചു വീണ്​ തലക്കുൾപ്പെടെ പരിക്കേറ്റ വിശ്വംഭരൻ ഞായറാഴ്ച ഉച്ചയോടെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് മരിച്ചത്. അപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരനായ മുതുകുളം സ്വദേശി പൊടിയനും പരിക്കേറ്റു. ഇയാളും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. വിശ്വംഭരന്റെ ഭാര്യ ദേവകി. മക്കൾ: ശശികുമാർ, മധു. സംസ്‌കാരം തിങ്കളാഴ്ച ഉച്ചക്കുശേഷം വീട്ടുവളപ്പിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.