മട്ടാഞ്ചേരി: മഹാരാജാസ് സർക്കാർ ആശുപത്രിയിലെ 'ജനകീയ ഡോക്ടർ' അനു സി. കൊച്ചുകുഞ്ഞ് ഇവിടെനിന്ന് പടിയിറങ്ങുന്നു. ആശുപത്രിയിലെ സീനിയർ കൺസൽട്ടന്‍റ് ഫിസിഷ്യനായ ഡോക്ടർ 2018ലാണ് തൃപ്പൂണിത്തുറയിൽനിന്ന് കരുവേലിപ്പടി സർക്കാർ ആശുപത്രിയിൽ എത്തുന്നത്. 2019ൽ കോവിഡ് തുടങ്ങിയ സമയം മുതൽ ആശുപത്രിയിൽ കോവിഡ് മെഡിക്കൽ ഓഫിസറായി പ്രവർത്തിച്ച് വരുകയായിരുന്നു. ഈ കാലത്ത് ഡോക്ടർ നൽകിയ സേവനം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. സ്റ്റാബിലേഷൻ, ഐസൊലേഷൻ കോവിഡ് പരിശോധന എന്നീ കാര്യങ്ങളിൽ 24 മണിക്കൂറും കർമനിരതയായിരുന്നു. എറണാകുളം ജനറൽ ആശുപത്രിയിലേക്കാണ് പോകുന്നത്. ഡോക്ടർക്ക് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ജില്ല പാലിയേറ്റിവ് വളന്‍റിയർമാർ, ചാരിറ്റി ഓൺ വീൽസ്, സാന്ത്വനം, വുമൺസ് ഓഫ് കൊച്ചി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് യാത്രയയപ്പ് സംഘടിപ്പിച്ചത്. കൗൺസിലർ ഷീബ ഡ്യൂറോം, എൻ. മോഹനൻ, പി.ജി. ലോറൻസ്, ബോണിഫസ്, സമദ് ബാവ, അൻസാർ കൊച്ചി, ടി.എം. നൂഹ്, ജോയ്സ് ആന്‍റണി, വിക്ടോറിയ, മറിയാമ, രാജേഷ്, റോഷൻ, സുബൈബത്ത് ബീഗം, ഫാസില ആസിഫ്, സൈറ റഷീദ്, ഷരീഫ് തുടങ്ങിയവർ സംസാരിച്ചു. ചിത്രം: ഡോ. അനു സി. കൊച്ചുകുഞ്ഞിന് വിവിധ സംഘടനകൾ ചേർന്ന് ഉപഹാരം സമർപ്പിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.