തൃപ്പൂണിത്തുറ: റോഡരികിലെ മൂടിയില്ലാത്ത ഓട അപകടക്കെണിയാകുന്നു. തൃപ്പൂണിത്തുറ ഗവ. ഗേള്‍സ് ഹയര്‍ സെക്കൻഡറി സ്‌കൂളിലേക്കും മഹാത്മ ഗ്രന്ഥശാലയിലേക്കും പോകുന്ന റോഡിൻെറ വലതുവശത്താണ് ഓടക്ക് സ്ലാബില്ലാത്തത്. നടപ്പാതയുടെ ആദ്യഭാഗത്ത് മൂടിയുണ്ടെങ്കിലും നടന്നുവരുമ്പോള്‍ സ്ലാബ് അവസാനിക്കുന്ന ഭാഗത്താണ് തുറന്നുകിടക്കുന്നത്. ഇത് ശ്രദ്ധയില്‍പ്പെടാതെ വരുന്നവര്‍ വീഴാനുള്ള സാധ്യത കൂടുതലാണ്. ഇതിനുസമീപം കാടുപിടിച്ചുകിടക്കുന്നതിനാല്‍ കുഴി പെട്ടെന്ന് ശ്രദ്ധയില്‍പ്പെടില്ലെന്നതും അപകടകാരണമാകുന്നു. ലായം റോഡില്‍നിന്ന് സ്‌കൂളിലേക്ക് സൈക്കിളിലും കാല്‍നടയായും നിരവധി വിദ്യാർഥികളും മറ്റ് യാത്രക്കാരും സഞ്ചരിക്കുന്ന റോഡാണിത്. അപകടം ഒഴിവാക്കാന്‍ അധികൃതര്‍ നടപടിയെടുക്കണമെന്ന് പ്രദേശവാസികള്‍ പറയുന്നു. പ്രദേശത്ത് ആവശ്യത്തിന് വെളിച്ചമില്ലാത്തതും അപകടസാധ്യത കൂട്ടുന്നു. കഴിഞ്ഞമാസമാണ് ജില്ലയിലെ ആദ്യത്തെ പ്രീ സ്‌കൂളായ ഗവ. മോഡല്‍ നഴ്‌സറി സ്‌കൂള്‍ മന്ത്രി ഉദ്ഘാടനം ചെയ്തത്. പ്രവര്‍ത്തനം ആരംഭിച്ച ഈ സ്‌കൂളിലേക്കും കുട്ടികള്‍ വരുന്നതും പോകുന്നതും ഇതുവഴിയാണ്. EC-TPRA-3 Kaana തൃപ്പൂണിത്തുറ ഗവ. ഗേള്‍സ് സ്‌കൂളിലേക്ക് പോകുന്ന ഭാഗത്തെ മൂടിയില്ലാത്ത ഓട
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.