എരൂര്‍ പള്ളി പാനം കനാല്‍ വൃത്തിയാക്കിത്തുടങ്ങി

തൃപ്പൂണിത്തുറ: എരൂര്‍ പള്ളി പാനം കനാലി‍ൻെറ ശുചീകരണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കനാല്‍ മാലിന്യം നിറഞ്ഞ് ഒഴുക്ക് നിലക്കുകയും സമീപത്തെ റോഡ് ഗതാഗത യോഗ്യമല്ലാതാകുകയും ചെയ്തതോടെ യാത്രക്കാര്‍ ദുരിതത്തിലായി. തുടര്‍ന്ന് ട്രുറയുടെ നേതൃത്വത്തില്‍ ആക്​ഷന്‍ കൗണ്‍സില്‍ രൂപവത്​കരിച്ച് പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചു. റോഡി‍ൻെറ ശോച്യാവസ്ഥയെക്കുറിച്ച് മാധ്യമങ്ങളില്‍ വാര്‍ത്തകളും വന്നതോടെ നഗരസഭയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം എക്സ്കവേറ്ററി‍ൻെറ സഹായത്തോടെ കനാല്‍ വൃത്തിയാക്കല്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയായിരുന്നു. റോഡി‍ൻെറ ശോച്യാവസ്ഥയില്‍ പ്രതിഷേധിച്ച് ട്രുറയുടെ നേതൃത്വത്തില്‍ ഭീമഹരജി ഒപ്പിടല്‍ സമരപരിപാടിക്ക് തുടക്കം കുറിച്ചു. ട്രുറ കണ്‍വീനര്‍ വി.സി. ജയേന്ദ്രന്‍, മാധവന്‍ കുട്ടി, ചന്ദ്രബാബു, ദീപക് ഷേണായി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കനാല്‍ വൃത്തിയാക്കുന്നതോടൊപ്പം ശോച്യാവസ്ഥകൂടി പരിഹരിച്ചില്ലെങ്കില്‍ പ്രത്യക്ഷ സമരപരിപാടിക്ക് നേതൃത്വം നല്‍കുമെന്ന് ചെയര്‍മാന്‍ വി.പി. പ്രസാദ് പറഞ്ഞു. EC-TPRA-2 Eroor Road എരൂര്‍ പള്ളിപാനം കനാലില്‍നിന്ന്​ മാലിന്യം നീക്കംചെയ്ത നിലയില്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.