മട്ടാഞ്ചേരി: പൈതൃക മേഖലകളായ ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി പ്രദേശങ്ങളിൽ സിനിമ ചിത്രീകരണത്തിന് ഇനി നിയന്ത്രണങ്ങൾ. കൊച്ചി ഹെറിറ്റേജ് കൺസർവേഷൻ സൊസൈറ്റി നിയന്ത്രണ നിർദേശങ്ങൾ തയാറാക്കി. നേരത്തേ സൊസൈറ്റിയുടെ പേരിൽ കലക്ടർ ഒപ്പുവെച്ച അനുമതി പത്രവുമായി തോന്നിയപോലെയാണ് ചിത്രീകരണം നടന്നിരുന്നതെങ്കിൽ ഇനി അത്തരം കാര്യങ്ങൾ അനുവദിക്കില്ല. പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കും വിനോദ സഞ്ചാരികൾക്കും ബുദ്ധിമുട്ട് വരുത്തുന്ന വിധത്തിലായിരുന്നു ഷൂട്ടിങ്ങുകളെന്ന് പരാതികൾ നിരന്തരം ഉയർന്നിരുന്നു. ഇത് പലപ്പോഴും നിയമനടപടികളിലേക്കും നീങ്ങിയിട്ടുണ്ട്. പുതിയ നിർദേശപ്രകാരം റോഡുകളും പൊതുഗതാഗതവും ഭാഗികമായോ പൂർണമായോ തടസ്സപ്പെടുത്തരുതെന്നതാണ് പ്രധാന നിർദേശം. ഷൂട്ടിങ് സമയം രാവിലെ ആറ് മുതൽ വൈകീട്ട് ഏഴുവരെ പരിമിതപ്പെടുത്തിയിട്ടുണ്ടെങ്കിലും ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്ത സ്ഥലങ്ങളിൽ രാത്രിയിലും നടത്താം. റെസിഡൻഷ്യൽ ഏരിയ, ഹോട്ടലുകൾ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവയുടെ മുന്നിൽ പാടില്ല. ലൊക്കേഷനും സമീപ പ്രദേശങ്ങളും ഷൂട്ടിങ്ങിനുശേഷം വൃത്തിയാക്കണം. പൊലീസ്, ആർ.ഡി.ഒ എന്നിവരുടെ എല്ലാ നിർദേശങ്ങളും പാലിക്കണം. പ്രദേശത്തിന്റെ പൈതൃകം, ടൂറിസം എന്നിവക്ക് പ്രതികൂലമായി ബാധിക്കുന്ന ഒന്നും ചിത്രീകരിക്കരുതെന്നും നിർദേശത്തിൽ പറയുന്നു. ഏതെങ്കിലും ലംഘിക്കപ്പെട്ടാൽ മുന്നറിയിപ്പില്ലാതെ ഉത്തരവ് റദ്ദാക്കുമെന്നും റദ്ദാക്കിയാൽ അടച്ച തുക തിരികെനൽകില്ലെന്നും പറയുന്നു. കൂടാതെ കാലാവസ്ഥ, പകർച്ചവ്യാധികൾ എന്നിവ മൂലം റദ്ദാക്കിയാൽ ഷൂട്ടിങ് തീയതി മുതൽ 24 മണിക്കൂറിനകം രേഖാമൂലമോ ഇ-മെയിൽ വഴിയോ അറിയിച്ചാൽ പുതുക്കി അനുമതി നൽകുന്നത് പരിഗണിക്കും. എന്നാൽ, റീഫണ്ട് അനുവദിക്കില്ലെന്നും പുതിയ നിർദേശത്തിലുണ്ട്. ഫോർട്ട്കൊച്ചി നെഹ്റു പാർക്ക്, പരേഡ് മൈതാനം, സാന്താക്രൂസ് റോഡ് എന്നിവിടങ്ങളിലും ചിത്രീകരണം അനുവദിക്കില്ല. പകൽ ജ്യൂ ടൗൺ റോഡിൽ ഷൂട്ടിങ് അനുവദിക്കില്ലെന്നും സൊസൈറ്റിയുടെ നിർദേശത്തിൽ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.