ആലുവ: ചൂർണിക്കര പഞ്ചായത്ത് 2022-23 സാമ്പത്തിക വർഷത്തെ പദ്ധതി രൂപവത്കരണവുമായി ബന്ധപ്പെട്ട് വർക്കിങ് ഗ്രൂപ് ചേർന്നു. പഞ്ചായത്ത് കെ. കരുണാകരൻ കമ്യൂണിറ്റി ഹാളിൽ നടന്ന വർക്കിങ് ഗ്രൂപ് പ്രസിഡന്‍റ് രാജി സന്തോഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് ബാബു പുത്തനങ്ങാടി അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ മുഹമ്മദ് ഷെഫീക്ക്, റൂബി ജിജി, ഷീല ജോസ്, ആസൂത്രണ സമിതി വൈസ് ചെയർമാൻ കെ.കെ. ജമാൽ, അംഗങ്ങളായ സി.പി. നൗഷാദ്, പി.എസ്. യൂസഫ്, കെ.കെ. ശിവാനന്ദൻ, രാജേഷ് പുത്തനങ്ങാടി, കെ. ദിലീഷ്, രമണൻ ചേലാക്കുന്ന്, അലീഷ ലിനീഷ്, സെക്രട്ടറി മഹേഷ് കുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് 13 വർക്കിങ് ഗ്രൂപ്പുകളായി തിരിഞ്ഞ് വികസന പ്രവർത്തനങ്ങളെപ്പറ്റി ചർച്ച നടത്തുകയും നിർദേശങ്ങൾ അതത് വർക്കിങ് ഗ്രൂപ് കൺവീനർമാർ രേഖപ്പെടുത്തുകയും ചെയ്തു. വീണ്ടും പഞ്ചായത്ത് കമ്മിറ്റി കൂടി നിർദേശങ്ങൾ ചർച്ച ചെയ്ത് അന്തിമമാക്കുകയും വിശദമായ പദ്ധതി രേഖ സർക്കാറിന് സമർപ്പിക്കുകയും ചെയ്യും. ക്യാപ്ഷൻ ea yas1 choorni ചൂർണിക്കര പഞ്ചായത്ത് 2022-23 സാമ്പത്തിക വർഷത്തെ പദ്ധതി രൂപവത്കരണവുമായി ബന്ധപ്പെട്ട വർക്കിങ് ഗ്രൂപ് പഞ്ചായത്ത് പ്രസിഡന്‍റ് രാജി സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.