കാറും ജീപ്പും കൂട്ടിയിടിച്ച്​ ഏഴ് പേർക്ക് പരിക്ക്​

പറവൂർ: നിയന്ത്രണംവിട്ട കാറും ജീപ്പും കൂട്ടിയിച്ച് സ്ത്രീകൾ ഉൾപ്പെടെ ഏഴ് പേർക്ക് പരിക്കേറ്റു. കാലടി മാണിക്യമംഗലം സ്വദേശി സുകുമാരൻ (64), ഭാര്യ സുധ (60), കാഞ്ഞൂർ പാറപ്പുറം സ്വദേശി ഷിജി (44), കല്യാണി (13), ചെറായി ഗൗരീശ്വരം ക്ഷേത്രത്തിന് സമീപം ഷീജ (45), ചാലക്കുടി ആളൂർ സ്വദേശി ഷിനി (43), എളന്തിക്കര സുലോചന (70) എന്നിവർക്കാണ് പരിക്കേറ്റത്. പലർക്കും തലക്കും കാലിനും കൈകൾക്കുമാണ് മുറിവുണ്ടായത്. ഞായറാഴ്ച വൈകീട്ട്​ മൂന്നിന് ആലുവ-പറവൂർ റോഡിൽ വെടിമറക്ക് സമീപം താമരവളവിലായിരുന്നു അപകടം. ദേശം ഭാഗത്തുനിന്ന്​ കൊടുങ്ങല്ലൂരിലേക്ക് പോവുകയായിരുന്ന കാറും പറവൂരിൽനിന്ന്​ കാലടിയിലേക്ക് തിരിച്ച ജീപ്പും കൂട്ടിയിടിക്കുകയായിരുന്നു. ചെറിയപല്ലം തുരുത്ത് സ്വദേശിയായ ബൈക്ക് യാത്രക്കാരനായ യുവാവ് ഈ സമയം റോഡിലേക്ക് വീണെങ്കിലും പരിക്കേറ്റില്ല. ഇടിയുടെ ആഘാതത്തിൽ ജീപ്പിൽ യാത്ര ചെയ്തവർക്കാണ് പരിക്കേറ്റത്. കാറിൽ സഞ്ചരിച്ചവർക്ക് പരിക്കേറ്റില്ല. ജീപ്പി‍ൻെറയും കാറി‍ൻെറയും മുൻഭാഗത്തെ ടയറുകൾ പൊട്ടി. പടം EA PVR paravuril carum 2 വെടിമറ താമരവളവിൽ കാറും ജീപ്പും കൂട്ടിമുട്ടിയ നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.