വ്യാപാരി വ്യവസായി ഏകോപന സമിതി വാർഷിക പൊതുയോഗം

ആലുവ: സമൂഹത്തി‍ൻെറ സമഗ്ര വികസനത്തിന്‌ മുഖ്യ പങ്കുവഹിക്കാൻ വ്യാപാരികൾക്കാകണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്‍റ്​ പി.സി. ജേക്കബ് പറഞ്ഞു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചൂണ്ടി-ചുണങ്ങംവേലി യൂനിറ്റ് വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈസ് പ്രസിഡന്‍റ്​ ജിബേഷ് അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി എ.ജെ. റിയാസ് മുഖ്യപ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി ജിമ്മി ചക്യത്ത്, ഷെഫീഖ് അത്രപ്പിള്ളി, ഷാജഹാൻ അബ്ദുൽ ഖാദർ, നാരായണ കമ്മത്ത്, കെ.എസ്. നിഷാദ്, അജ്മൽ കാമ്പായി, പി.ടി. ആന്‍റണി, സെക്രട്ടറി ടോമി വർഗീസ്, ടി.വി. ബേബി, ബെന്നി മാത്യു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ആന്‍റണി, പരീത് (രക്ഷധികാരികൾ), ടോമി വർഗീസ് (പ്രസി), കെ.എ. ജോയ് (വർക്കിങ് പ്രസി), ബെന്നി മാത്യു, കോര ജോയ് (വൈസ് പ്രസി), അജയ് സ്റ്റാൻലി (ജന. സെക്ര) പി.സി. മാത്യു, സോബിൻ ജോർജ് (ജോ. സെക്ര), ടി.വി. ബേബി (ട്രഷ). ക്യാപ്ഷൻ ea yas2 new vyapari കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചൂണ്ടി-ചുണങ്ങംവേലി യൂനിറ്റ് വാർഷിക പൊതുയോഗം ജില്ല പ്രസിഡന്‍റ്​ പി.സി. ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.