വിദ്യാർഥികൾക്ക് സ്റ്റീൽ വാട്ടർ ബോട്ടിൽ നൽകി പഞ്ചായത്ത് അംഗങ്ങൾ

ആലുവ: ഗവ. സ്കൂളിലെ വിദ്യാർഥികൾക്ക് സ്റ്റീൽ വാട്ടർ ബോട്ടിൽ നൽകി പഞ്ചായത്ത് അംഗങ്ങൾ. ഉളിയന്നൂർ ഗവ. എൽ.പി സ്കൂളിലെ പ്രവേശനോത്സവ വേദിയിൽ കടുങ്ങല്ലൂർ പഞ്ചായത്തിലെ ഏഴാം വാർഡ് (കുഞ്ഞുണ്ണിക്കര) അംഗം റമീന ജബ്ബാറും എട്ടാം വാർഡ് (ഉളിയന്നൂർ) അംഗം സിയാദ് പറമ്പത്തോടത്തും ഒമ്പതാം വാർഡ് (ഏലൂക്കര) അംഗം സലീം ഏലൂക്കരയും ചേർന്ന്​ വിതരണം ചെയ്യാമെന്ന് അറിയിച്ചിരുന്നു. കുട്ടികൾക്കുള്ള സ്റ്റീൽ വാട്ടർ ബോട്ടിലുകൾ പ്രധാനാധ്യാപിക സനോബി ടീച്ചറും എസ്.എം.സി ചെയർമാൻ ഇസ്ഹാക്കും ചേർന്ന് ജനപ്രതിനിധികളിൽനിന്ന് ഏറ്റുവാങ്ങി. ക്യാപ്ഷൻ ea yas4 water bottle കടുങ്ങല്ലൂർ പഞ്ചായത്ത് അംഗങ്ങളായ റമീന ജബ്ബാറും സിയാദ് പറമ്പത്തോടത്തും സലീം ഏലൂക്കരയും ഉളിയന്നൂർ ഗവ. എൽ.പി സ്കൂളിലെ വിദ്യാർഥികൾക്ക് നൽകുന്ന സ്റ്റീൽ വാട്ടർ ബോട്ടിൽ പ്രധാനാധ്യാപിക സനോബി ടീച്ചറും എസ്.എം.സി ചെയർമാൻ ഇസ്ഹാക്കും ചേർന്ന് ഏറ്റുവാങ്ങുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.