മത്സ്യബന്ധന വള്ളം മറിഞ്ഞ്​ നാല്​ തൊഴിലാളികൾക്ക് പരിക്ക്​

ആറാട്ടുപുഴ: കടലിൽ മീൻപിടിക്കുന്നതിനിടെ വള്ളം മറിഞ്ഞ്​ നാല്​ തൊഴിലാളികൾക്ക്​ പരിക്കേറ്റു. തറയിൽക്കടവ് അറ്റത്ത് സുകുവിന്‍റെ ഉടമസ്ഥതയിലുള്ള പൂന്താനം വള്ളമാണ് അപകടത്തിൽപെട്ടത്. തൊഴിലാളികളായ ആറാട്ടുപുഴ തറയിൽക്കടവ് അറ്റത്ത് സീനു (30), കാട്ടിൽ പടീറ്റതിൽ ഷാജി (43), ചിറ്റക്കാട്ട് തെക്കതിൽ രാധാകൃഷ്ണൻ (47), പുത്തൻപുരക്കൽ കിഴക്കതിൽ ഗോകുൽ കുമാർ (30) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ കായംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഞായറാഴ്ച രാവിലെ പതിനൊന്നരയോടെ കൊല്ലം ആലപ്പാട് സ്രായിക്കാട് തീരത്തിന്​ പടിഞ്ഞാറുവെച്ച് വല വലിക്കുന്നതിനിടെയാണ് വള്ളം മറിഞ്ഞത്. സമീപത്ത്​ മീൻപിടിക്കുകയായിരുന്ന എല്ലാലികിഴക്കതിൽ വള്ളത്തിലെ തൊഴിലാളികളാണ് അപകടത്തിൽപെട്ടവരെ രക്ഷിച്ചത്. മറൈൻ എൻഫോഴ്‌സ്​മെന്‍റിന്‍റെ സഹായത്തോടെ വള്ളം പിന്നീട് കരക്കെത്തിച്ചു. ഔട്ട് ബോർഡ് എൻജിൻ, കാമറ, വീഞ്ച്, വയർലെസ് വല എന്നിവ നശിച്ചു. 20 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി മത്സ്യത്തൊഴിലാളികൾ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.