ചവളർ സൊസൈറ്റി വാർഷിക സമ്മേളനം

കോതമംഗലം: ഒ.ബി.സി ഗ്രൂപ്പിൽ ഒമ്പത് പുതിയ സമുദായങ്ങളെ ഉൾപ്പെടുത്തിയത് പിന്നാക്ക ജനവിഭാഗങ്ങളോടുള്ള വെല്ലുവിളിയെന്ന് ചവളർ സൊസൈറ്റി സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. അശോകൻ. പത്ത് ശതമാനം സംവരണം പുനഃസ്ഥാപിച്ചതിന് ശേഷം മാത്രമേ പുതിയ സമുദായങ്ങളെ ഉൾപ്പെടുത്താവൂവെന്നും പറഞ്ഞു. കോതമംഗലം യൂനിയൻ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്‍റ്​ കെ.എൻ. ബോസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്‍റ്​ എൻ.കെ. അശോകൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറർ എം.വി. ഗോപി, സി.ഇ. ശശി, പി.കെ. അനിൽ, പി.കെ. കൃഷ്ണൻ, എം.കെ. മോഹനൻ, എൻ.കെ. ഭാസ്‌കരൻ, ബിന്ദു വിജയൻ, അമ്പിളി സജീവ്, എം.കെ. സജീവ്, പി.ഇ. കൃഷ്ണൻ, എം.ജി. സജീവ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ.എൻ. ബോസ് (പ്രസി), എം.കെ. മോഹനൻ, പി.കെ. രാമചന്ദ്രൻ, എം.ജി. സേതു (വൈസ് പ്രസി), പി.കെ. അനിൽ (സെക്ര), എൻ.കെ. ഭാസ്‌കരൻ, ഇ.കെ. സതീഷ്‌കുമാർ, അഭിലാഷ് കെ. രാജ് (ജോ സെക്ര), പി.കെ. കൃഷ്ണൻ (ട്രഷ). EM KMGM 3 chavalar ശ്രീരാമ വിലാസം ചവളർ സൊസൈറ്റി കോതമംഗലം യൂനിയൻ വാർഷിക സമ്മേളനം ചവളർ സൊസൈറ്റി സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. അശോകൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.