രായമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിന് ദേശീയ അംഗീകാരം

പെരുമ്പാവൂര്‍: രായമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിന് കേന്ദ്ര സര്‍ക്കാറി‍ൻെറ ദേശീയ ഗുണനിലവാര സര്‍ട്ടിഫിക്കറ്റ്. കേന്ദ്ര ഗുണനിലവാര പരിശോധക സംഘത്തി‍ൻെറ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അംഗീകാരം. ആശുപത്രിയിലെ ഒ.പി വിഭാഗത്തി‍ൻെറ പ്രവര്‍ത്തനം, ദേശീയ ആരോഗ്യ പരിപാടികളുടെ നടത്തിപ്പ്, ലബോറട്ടറിയില്‍നിന്നുള്ള സേവനങ്ങള്‍ എന്നിവയാണ് അവാര്‍ഡിന് പരിഗണിച്ചത്. 2022ലെ കായകല്‍പ അവാര്‍ഡിന് ജില്ലയില്‍ ഒന്നാം സ്ഥാനം ഈ സ്ഥാപനത്തിന് ലഭിച്ചിരുന്നു. പ്രസിഡന്‍റ്​ എന്‍.പി. അജയകുമാര്‍, സെക്രട്ടറി ബി. സുധീര്‍ എന്നിവരുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ഉദ്യോഗസ്ഥരും കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാരെയും ആശുപത്രിയിലെ ജീവനക്കാരെയും അഭിനന്ദിച്ചു. വൈസ് പ്രസിഡന്‍റ്​ ദീപ ജോയി, സ്ഥിരംസമിതി അധ്യക്ഷരായ ബിജു കുര്യാക്കോസ്, സ്മിത അനില്‍കുമാര്‍, മെംബര്‍മാരായ കെ.കെ. മാത്യുകുഞ്ഞ്, ജോയി പൂണേലില്‍, ബിജി പ്രകാശ്, കുര്യന്‍ പോള്‍, കെ.എന്‍. ഉഷാദേവി, മാത്യൂസ് തരകന്‍, മിനി ജോയ്, ടിന്‍സി ബാബു, ഡോ. ഗോപിക പ്രേം, ഡോ. ഈപ്പന്‍ മാത്യു, ഡോ. ശിൽപ തമ്പി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുനിത തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.