'കെ.എസ്.ആര്‍.ടി.സി ബസ് സര്‍വിസ് നിര്‍ത്തലാക്കരുത്'

പെരുമ്പാവൂര്‍: ഡിപ്പോയില്‍നിന്ന് അമൃത ഹോസ്പിറ്റലിലേക്കുള്ള ബസ് സര്‍വിസ് നിര്‍ത്തലാക്കുന്നതിനെതിരെ പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്. 55ല്‍ അധികം സര്‍വിസുകളുള്ള മികച്ച ഡിപ്പോകളില്‍ ഒന്നായിരുന്നു പെരുമ്പാവൂര്‍ ഡിപ്പോ. ഇന്ന് 30 സര്‍വിസുകള്‍ മാത്രമാണുള്ളത്. ഇതില്‍ നിന്നാണ് അമൃത ഹോസ്പിറ്റലിലേക്കുള്ളത്​ റദ്ദാക്കാനുള്ള നീക്കം നടക്കുന്നത്. പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം ഈ ഡിപ്പോയെ തകര്‍ക്കാനുള്ള നടപടികളാണ് നടക്കുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ല സെക്രട്ടറി ബിനോയ് അരീക്കല്‍ ആരോപിച്ചു. വകുപ്പ് മന്ത്രിക്കും കെ.എസ്.ആര്‍.ടി.സി എം.ഡി.ക്കും പെരുമ്പാവൂര്‍ എ.ടി.ഒക്കും പരാതികൊടുക്കാന്‍ തിരുമാനിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.