കരുണാനിധി ജന്മവാർഷികാചരണം

കൊച്ചി: ഡി.എം.കെ ജില്ല കമ്മിറ്റി നേതൃത്വത്തിൽ തമിഴ്നാട് മുൻ മുഖ്യമന്ത്രി എം. കരുണാനിധിയുടെ 99ആം ജന്മവാർഷിക ആഘോഷം നടത്തി. തമിഴ്നാട് ന്യൂനപക്ഷക്ഷേമ വകുപ്പ്​ മന്ത്രി ജിൻജി കെ.എസ്. മസ്താൻ ഉദ്​ഘാടനം നിർവഹിച്ചു. ഡി.എം.കെ ജില്ല സെക്രട്ടറി അബ്ദുൽ കലാം ആസാദ് അധ്യക്ഷതവഹിച്ചു. ചടങ്ങിനോട്​ അനുബന്ധിച്ച് ചികിത്സ ധനസഹായ വിതരണം നടത്തി. തമിഴ്നാട് ഹജ്ജ്​ കമ്മിറ്റി മെംബർമാരായ തിരുപ്പുർ അൽത്താഫ്, നാഗൂർ ഖലീഫ, ആലങ്ങാട് പഞ്ചായത്ത് മുൻ പ്രസിഡന്‍റ്​ എം.കെ. ബാബു, പഞ്ചായത്ത് മെംബർമാരായ ജയകൃഷ്ണൻ, എൽസ ജേക്കബ്, ജഗദീഷ്, ജൂഡോ പീറ്റർ, റഷീദ്, ബിനു കരിയാറ്റി, സുലൈമാൻ കുട്ടി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.