ലയണ്‍സ് ക്ലബ്‌ നിർമിച്ച ഭവനങ്ങളുടെ താക്കോല്‍ കൈമാറി

കൊച്ചി: ലയണ്‍സ് ക്ലബ്സ് ഇന്‍റര്‍നാഷനല്‍ ഡിസ്ട്രിക്ട് 318 സിയുടെ സ്വപ്‌നഭവനം പദ്ധതിയുടെ താക്കോല്‍ദാനം മന്ത്രി പി. രാജീവ് നിര്‍വഹിച്ചു. കളമശ്ശേരി ഹോട്ടല്‍ സീ പാര്‍ക്കില്‍ നടന്ന ചടങ്ങിലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയ 48 വീടുകളുടെ താക്കോൽ കൈമാറിയത്. ലയണ്‍സ് ക്ലബ്‌സ് ഇന്‍റര്‍നാഷനല്‍ ഡിസ്ട്രിക്ട് 318 സി ഗവര്‍ണര്‍ വി.സി. ജയിംസ് അധ്യക്ഷതവഹിച്ചു. ലയണ്‍സ് ക്ലബ്‌സ് ഇന്‍റര്‍നാഷനല്‍ ഡയറക്ടര്‍ വി.പി. നന്ദകുമാര്‍ മുഖ്യാതിഥിയായി. ഡിസ്ട്രിക്ട് കാബിനറ്റ് സെക്രട്ടറി സാജു പി.വർഗീസ്, ഡിസ്ട്രിക്ട് കാബിനറ്റ് ട്രഷറര്‍ സി.ജെ. ജയിംസ്, ലൂയിസ് ഫ്രാന്‍സിസ്, കെ.വി. ഷൈന്‍കുമാര്‍, ഡോ. ബീന രവികുമാര്‍, കെ.വി. വര്‍ഗീസ്, ജോര്‍ജ് ആന്‍റണി, ജോര്‍ജ് സാജു, സിദ്ദീഖ് ഹുസൈന്‍ എന്നിവര്‍ സംസാരിച്ചു. എറണാകുളം, ഇടുക്കി ജില്ലകളിലെ ലയണ്‍സ് ക്ലബ്ബുകള്‍ക്ക് കീഴിലെ പ്രദേശങ്ങളിലെ ഭവന രഹിതരെ കണ്ടെത്തിയാണ് വീടുകള്‍ നിര്‍മിച്ചു നല്‍കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.