ഗ്രാന്‍ഡ് എൻട്രി റസ്റ്റാറന്‍റ്​ കൊച്ചിയിൽ

കൊച്ചി: ഫ്യൂഷന്‍ ഭക്ഷണത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ച മള്‍ട്ടി ക്യുസിന്‍ റസ്റ്റാറന്‍റ്​ 'ഗ്രാന്‍ഡ് എന്‍ട്രി' ദേശീയപാതയില്‍ വൈറ്റില ചളിക്കവട്ടത്ത് പ്രവര്‍ത്തനം തുടങ്ങി. ഉദ്ഘാടനം പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. ചലച്ചിത്രതാരം ആസിഫ് അലി, ഹൈബി ഈഡന്‍ എം.പി, ടി.ജെ. വിനോദ് എം.എല്‍.എ, ബഷീറലി ശിഹാബ് തങ്ങള്‍, ഫാ. ജേക്കബ് കുരുവിള, അബ്ദുല്‍ റഷീദ്, ഗ്രാന്‍ഡ് എന്‍ട്രി പ്രമോട്ടര്‍ മിഹ്‌റാസ് ഇബ്രാഹീം, ഡയറക്ടര്‍ പി.കെ. ഷെഫി എന്നിവര്‍ ഉദ്ഘാടനച്ചടങ്ങില്‍ സംബന്ധിച്ചു. രാവിലെ 11 മുതല്‍ പുലര്‍ച്ച രണ്ടുവരെയാണ് പ്രവര്‍ത്തനം. കഫെ ഷോപ്പ് 24 മണിക്കൂറും പ്രവര്‍ത്തിക്കും. കേരള, നോർത്ത് ഇന്ത്യൻ, അറബിക്, റഷ്യന്‍, ചൈനീസ്, തായ്‌ലൻഡ്​, നോര്‍ത്ത് ഇന്ത്യന്‍ രൂചികളും ഒരുക്കിയിട്ടുണ്ടെന്ന് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.