പൊലീസിനെ ആക്രമിച്ച് കടന്നുകളഞ്ഞ മോഷ്ടാവ് പിടിയില്‍

പെരുമ്പാവൂര്‍: പൊലീസിനെ ആക്രമിച്ച് കടന്നുകളഞ്ഞ മോഷ്ടാവ് പിടിയിലായി. കോതമംഗലം നെല്ലിക്കുഴി ഓലിക്കല്‍ വീട്ടില്‍ മുഹമ്മദ് ഫൈസലിനെയാണ് (24) പെരുമ്പാവൂര്‍ പൊലീസ് പിടികൂടിയത്. കഴിഞ്ഞ ഏഴിന് രാവിലെ ആറരയോടെ കുന്നത്തേരി ഭാഗത്തുവെച്ച് പിടികൂടാന്‍ ചെന്ന സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിലെ എ.എസ്.ഐ അബ്ദുല്‍ സത്താര്‍, എസ്​.സി.പി.ഒ അബ്ദുല്‍ മനാഫ് എന്നിവരെ പ്രതി ആക്രമിച്ച്​ കടന്നുകളയുകയായിരുന്നു. തുടര്‍ന്ന്, ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക്കി‍ൻെറ നേതൃത്വത്തില്‍ പ്രത്യേക ടീം രൂപവത്​കരിച്ച് നടത്തിയ അന്വേഷണത്തില്‍ നെല്ലിമോളം ഭാഗത്തുനിന്ന്​ സാഹസികമായി പിടികൂടി. ജനുവരിയില്‍ ഒക്കലിലെ വീട്ടില്‍നിന്ന്​ എട്ട് പവന്‍ സ്വര്‍ണം മോഷ്ടിച്ചതും ഏപ്രിലില്‍ കോഴിക്കോട് താമരശ്ശേരി ഭാഗത്തുനിന്ന് കാര്‍ മോഷ്ടിച്ചതും പള്ളിക്കര വണ്ടര്‍ലാ ഭാഗത്തെ വീട്ടില്‍നിന്ന്​ ലാപ്‌ടോപ്പും വാച്ചും പണവും മോഷ്ടിച്ചതും പ്രതി സമ്മതിച്ചു. കുന്നത്തേരി ഭാഗത്തുനിന്ന് ഒരു സ്‌കൂട്ടറും പാലാ ബസ്​സ്റ്റാന്‍ഡില്‍നിന്ന് ഒരു ബൈക്കും നെല്ലാട് ഭാഗത്തെ വീട്ടില്‍ കയറി മൊബൈല്‍ ഫോണുകളും മോഷ്ടിച്ചതായും സമ്മതിച്ചു. മയക്കുമരുന്ന് ഉപയോഗത്തിനും ആര്‍ഭാട ജീവിതം നടത്താനുമാണ് മോഷണത്തിലൂടെ ലഭിക്കുന്ന പണം വിനിയോഗിച്ചിരുന്നത്. എ.എസ്.പി അനൂജ് പലിവാല്‍, ഇന്‍സ്‌പെക്ടര്‍ ആര്‍. രഞ്ജിത്, എസ്​.ഐമാരായ റിന്‍സ് എം. തോമസ്, ജോസി എം. ജോണ്‍സന്‍ എന്നിവരുടെ നേതൃത്വത്തിലാണ്​ പിടികൂടിയത്​. ​ er pbvr 1 Prethi Muhammed Faisal പ്രതി മുഹമ്മദ് ഫൈസല്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.