സ്വകാര്യലാബുകാരുടെ ആവശ്യങ്ങൾ പരിഗണിക്കും -മന്ത്രി വീണ ജോർജ്

ആലപ്പുഴ: കേരളത്തിലെ സ്വകാര്യ ലാബുകാരുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന്​ ആരോഗ്യ മന്ത്രി വീണ ജോർജ്​. മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്‍റെ പൊതുയോഗം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അവർ. സംസ്ഥാന പ്രസിഡന്‍റ്​ സി. ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. അംഗങ്ങൾക്കുള്ള സൗജന്യ ക്വാളിറ്റി കൺട്രോൾ കിറ്റ് വിതരണത്തിന്‍റെ ഉദ്ഘാടനം പി.പി. ചിത്തരഞ്​ജൻ എം.എൽ.എയും സുവനീർ പ്രകാശനം എച്ച്. സലാം എം.എൽ.എയും നിർവഹിച്ചു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റായി എസ്. വിജയൻപിള്ളയെയും ജനറൽ സെക്രട്ടറിയായി രജീഷ് കുമാറിനെയും തെരഞ്ഞെടുത്തു. ജോയ്​ദാസ്​ ആണ്​ ട്രഷറർ. സുരേഷ് കുമാർ, ഷാജി പുഴക്കൂൽ, കെ.എസ്​. ഷാജു, ഐ.സി. ചെറിയാൻ (വൈ.പ്രസി.), നൗഷാദ് മേത്തർ, അബ്ദുൽ മുനീർ, മുഹമ്മദ് സിദ്ദീഖ്, സോജി സിറിയക്​ (സെക്ര.) എന്നിവരാണ്​ മറ്റ്​ ഭാരവാഹികൾ. APG vijanpillai വിജയൻപിള്ള APG rageeshkumar രജീഷ് കുമാർ APG veena george medical laboratary ആലപ്പുഴയിൽ കേരള മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം മന്ത്രി വീണ ജോർജ്​ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.