Subeesh babu സുബീഷ്, ബാബു വൈപ്പിന്‍: ചെറായി ബേക്കറി സ്റ്റോപ്പിന് കിഴക്ക് തൃക്കടാപ്പിള്ളി ഭാഗത്ത് പിതാവിനെയും മകനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എടക്കാട്ട് ബാബു (60), മകന്‍ സുബീഷ് (34) എന്നിവരാണ് മരിച്ചത്. ബാബു വീട്ടുമുറ്റത്തെ മരത്തിലും സുബീഷ് വീടിനകത്ത് ഫാനിന്‍റെ ഹുക്കിലുമാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ അയല്‍വാസികളാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന്, തറവാട് വീട്ടില്‍നിന്ന് മാറിത്താമസിക്കുന്ന ബാബുവിന്‍റെ മറ്റ് രണ്ട് മക്കളായ സുധീഷ്, സുനീഷ് എന്നിവരെ വിവരമറിയിക്കുകയായിരുന്നു. ഏറെനാളായി രോഗബാധിതയായി കിടപ്പിലാണ് ബാബുവിന്‍റെ ഭാര്യ കനക. പിതാവും മകനും തമ്മിലെ കലഹമാണ് ആത്മഹത്യയില്‍ കലാശിച്ചതെന്നാണ് പൊലീസ് നിഗമനം. ഇരുവരും തമ്മില്‍ കലഹം പതിവാണെന്ന് അയല്‍വാസികളും പറയുന്നു. മുനമ്പം പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് തയാറാക്കി. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം സംസ്‌കാരം നടത്തി. സുബീഷ് അവിവാഹിതനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.