അടിമാലി: വിരിപാറയിൽ വൈദ്യുതി വകുപ്പിന്റെ തടയണയിൽനിന്ന് കാൽ വഴുതി വീണ് കൂലിപ്പണിക്കാരനായ വയോധികൻ മരിച്ചു. വിരിപാറ ലയത്തിൽ താമസിച്ചിരുന്ന കാളിയപ്പനാണ് (80) മരിച്ചത്. മൃതദേഹം കല്ലാർ പുഴയിൽ നിന്നാണ് കണ്ടെത്തിയത്. കല്ലാർ ചെറുകിട ജലവൈദ്യുത പദ്ധതിക്കായി വിരിപാറയിൽ നിർമിച്ച ടണലിലൂടെ കാളിയപ്പൻ ഒഴുകി എത്തുകയായിരുന്നു എന്നാണ് പൊലീസ് നിഗമനം. ശനിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് കാളിയപ്പനെ കാണാതായത്. തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ ഞായറാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. അടിമാലി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഭാര്യ: കറുപ്പായി. മക്കൾ: ജഗസ്ഥൻ, ബാലകൃഷ്ണൻ, പെരുമാൾ, മാരിയമ്മ. മരുമകൾ: മലൈ സെൽവി. idg adi 5 kaliyappan കാളിയപ്പൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.