മുന്നൊരുക്കമില്ലാതെ റോഡിൽ കട്ടവിരിക്കൽ; നഗരം കുരുക്കിലമർന്നു

പെരുമ്പാവൂര്‍: മുന്നൊരുക്കങ്ങളില്ലാതെ നടത്തിയ റോഡ് പണി നഗരത്തെ ഗതാഗതക്കുരുക്കിലാക്കി. എക്‌സൈസ് ഓഫിസിന് മുന്നിലെ ഗാന്ധി സ്ക്വയറിന് സമീപത്തെ റോഡില്‍ കട്ട വിരിച്ചതാണ് യാത്രക്കാരെ വലച്ചത്. രാത്രിയോ തിരക്കില്ലാത്ത സമയത്തോ നടത്തേണ്ട പണികള്‍ പട്ടാപ്പകല്‍ മുന്നറിയിപ്പില്ലാതെ ചെയ്തതോടെ എ.എം റോഡിലും എം.സി റോഡിലും പി.പി റോഡിലും ഗതാഗതക്കുരുക്കിന് കാരണമായി. ഗാന്ധി സ്ക്വയറിന് സമീപത്തെ പ്രധാന റോഡ് തകര്‍ന്നിട്ട് മാസങ്ങള്‍ പിന്നിട്ടതിനെ തുടര്‍ന്ന് അറ്റകുറ്റപ്പണി നടത്തണമെന്ന ആവശ്യം വ്യാപകമായിരുന്നു. എന്നാല്‍, പല കാരണങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ മാസങ്ങളില്‍ പണി നടത്താതെ നീട്ടി​ക്കൊണ്ടുപോയി. ഈ ആഴ്ച ആദ്യ ദിനങ്ങളില്‍ പണിക്കാവശ്യമായ സാധനങ്ങള്‍ ഇറക്കി. രാത്രി പണിനടത്താന്‍ പൊതുമരാമത്ത് റോഡ് വിഭാഗം തീരുമാനമെടുത്തതി‍ൻെറ അടിസ്ഥാനത്തില്‍ പൊലീസി‍ൻെറ സഹായം തേടിയിരുന്നു. പൊലീസ് ഒരുക്കങ്ങള്‍ നടത്തിയെങ്കിലും തൊഴിലാളികളും മേല്‍നോട്ടക്കാരും എത്തിയില്ല. ശനിയാഴ്ച രാവിലെ തിമിര്‍ത്ത് പെയ്യുന്ന മഴയത്ത് കട്ടവിരിക്കല്‍ നടത്തിയതോടെ ഗതാഗതം നിയന്ത്രിക്കാനാകാതെ പൊലീസ് കുഴഞ്ഞു. ഉച്ചക്ക് 12ന് ശേഷമാണ് തിരക്കിന് ശമനമായത്. ഈ ഭാഗത്ത് ഇനിയും പണികള്‍ അവശേഷിക്കുകയാണ്. മഴയത്ത് നടത്തിയ ജോലികള്‍ അശാസ്ത്രീയമാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. നഗരത്തില്‍ പലപ്പോഴും അറ്റകുറ്റപ്പണികള്‍ നടത്തുന്നത് മുന്നറിയിപ്പ് ഇല്ലാതെയാണെന്ന്​ പരക്കെ പരാതിയുണ്ട്​. ഇത് ഇനിയും ആവര്‍ത്തിക്കാതിരിക്കാൻ ജനപ്രതിനിധികളുടെ ഇടപെടല്‍ ഉണ്ടാകണമെന്ന് വ്യാപാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടു. em pbvr 1Road Construction പെരുമ്പാവൂര്‍ ഗാന്ധി സ്ക്വയറിന് സമീപത്ത് റോഡിൽ കട്ടവിരിക്കൽ നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.