പ്രതികളെ അറസ്റ്റ് ചെയ്യാത്തത് ദുരൂഹമെന്ന് ജോണി നെല്ലൂർ

മൂവാറ്റുപുഴ: അനധികൃതമായി മണ്ണെടുത്തത് ചോദ്യംചെയ്യുകയും വിഡിയോ ചിത്രീകരിക്കുകയും ചെയ്ത ദലിത് പെൺകുട്ടിയെ കൈയേറ്റം ചെയ്യുകയും മൊബൈൽ ഫോൺ നശിപ്പിക്കുകയും ചെയ്ത പ്രതികളെ ദിവസങ്ങൾ കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്യാത്തത് ദുരൂഹമാണെന്ന് കേരള കോൺഗ്രസ്‌ ഡെപ്യൂട്ടി ചെയർമാൻ ജോണി നെല്ലൂർ ആരോപിച്ചു. മണ്ണ്-ലഹരി മാഫിയ സംഘങ്ങളെ സംരക്ഷിക്കുന്ന സമീപനമാണ് പൊലീസ് സ്വീകരിക്കുന്നത്. മണ്ണെടുപ്പ് മൂലം വീട്​ തകരുമെന്ന് അധികൃതർക്ക് പരാതിനൽകുകയും ഇനിയും മണ്ണെടുത്താൽ അറിയിക്കണമെന്ന് അധികാരികൾ നിർദേശിക്കുകയും ചെയ്തിരുന്നു. ഇതനുസരിച്ചാണ് ഡിഗ്രി വിദ്യാർഥിനിയായ പെൺകുട്ടി വിഡിയോ ചിത്രീകരിച്ചത്. ഭരണകക്ഷിയുടെ ഇടപെടലാണ് പ്രതികളെ സംരക്ഷിക്കുന്നതിന് പിന്നിലെന്നും ജോണി നെല്ലൂർ കുറ്റപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.