ബിനിതക്ക് പട്ടികജാതി വകുപ്പിൻെറ സഹായം കോലഞ്ചേരി: ബിനിതക്ക് ആശ്വാസമായി പട്ടികജാതി വകുപ്പിൻെറ ഇടപെടൽ. അർബുദത്തോട് പടവെട്ടി എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയ വടവുകോട് രാജർഷി സ്കൂൾ വിദ്യാർഥി ബിനിതക്കാണ് സഹായമെത്തിയത്. വകുപ്പിന്റെ ചികിത്സ സഹായമായി അമ്പതിനായിരം രൂപ കൈമാറി. എസ്.എസ്.എൽ.സിയിൽ മിന്നും വിജയം നേടിയ ബിനിതയെ കുറിച്ച് കഴിഞ്ഞ ദിവസം 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു. തീർത്തും നിർധന സാഹചര്യത്തിലുള്ള ഇവരുടെ ചികിത്സക്കും മറ്റുമായി ജനപ്രതിനിധികളുടെയും സ്കൂൾ അധികൃതരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ സഹായ സമിതി രൂപവത്കരിച്ച കാര്യവും റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു. തുടർന്നാണ് വകുപ്പിൻെറ സജീവ ഇടപെടലുണ്ടായത്. വടവുകോട് ചോയ്ക്കരമോളത്ത് സുബ്രഹ്മണ്യൻെറ മകളായ ബിനിത എസ്.എസ്.എൽ.സി പരീക്ഷക്ക് ഒരുങ്ങുന്നതിനിടെ ആണ് രോഗം സ്ഥിരീകരിച്ചത്. ആദ്യം പഴങ്ങനാട് സ്വകാര്യ ആശുപത്രിയിലും പിന്നീട് കളമശ്ശേരി മെഡിക്കൽ കോളജിലും ഇപ്പോൾ തിരുവനന്തപുരം റീജനൽ കാൻസർ സെന്‍ററിലുമാണ് ചികിത്സ. പട്ടികജാതി വിഭാഗത്തിൽ പെട്ട ഗുരുതര രോഗങ്ങൾ ബാധിച്ചവർക്കും അത്യാഹിതങ്ങൾ സംഭവിച്ചവർക്കും ചികിത്സ ധനസഹായം നൽകുന്ന ആരോഗ്യ സുരക്ഷ പദ്ധതിയുടെ ഭാഗമായുള്ള 50,000 രൂപയാണ് ബിനിതക്ക് അനുവദിച്ചത്. തുടർ സഹായം എന്ന നിലയിൽ കൂടുതൽ ധന സഹായം ഉറപ്പാക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്ന് ബ്ലോക്ക് പട്ടികജാതി ഓഫിസർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.