കുണ്ടേക്കാവ് പാലം നിര്‍മാണം: സര്‍വകക്ഷിയോഗം വിളിക്കും -പ്രതിപക്ഷ നേതാവ്

പറവൂർ: ഏഴിക്കര - ചാത്തനാട് റോഡിലുള്ള കുണ്ടേക്കാവ് പാലം നിര്‍മാണത്തിലെ കാലതാമസം ചർച്ച ചെയ്യാനായി പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ അധ്യക്ഷതയില്‍ സര്‍വകക്ഷി യോഗം വിളിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അറിയിച്ചു. നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ്​ കുണ്ടേക്കാവ് പാലത്തിന്‍റെ നിര്‍മാണം ആരംഭിക്കുമെന്ന് അറിയിച്ചെങ്കിലും പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാൽ സാധിച്ചില്ല. കുണ്ടേക്കാവ് പാലം പൊളിക്കുന്ന സമയത്ത് ചാത്തനാട്ടേക്കുള്ള വാഹനങ്ങള്‍ തിരിച്ചുവിടാൻ കഴിയാതെവന്നു. തോന്ന്യാകാവ്-തൃക്കപുരം റോഡില്‍ മഹിളപ്പടിയിലെ കലുങ്കിന്‍റെ നിര്‍മാണം ആരംഭിച്ചതിനാലാണിത്. കലുങ്ക് നിര്‍മാണം പൂര്‍ത്തിയാക്കി ഗതാഗതം ആരംഭിച്ചപ്പോഴേക്കും നിർമാണ സാമഗ്രികൾക്ക് വിലവർധിച്ചു. കരാറുകാരന്‍ പ്രവൃത്തി ആരംഭിക്കാന്‍ തയാറായില്ല. കരാറുകാരനെ ഒഴിവാക്കാൻ നടപടി തുടങ്ങിയതോടെ എത്രയുംവേഗം പ്രവൃത്തികള്‍ ആരംഭിക്കാമെന്ന് ഇതേ കരാറുകാരന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.