കളമശ്ശേരി മെഡിക്കൽ കോളജിൽ അത്യാഹിത ചികിത്സവിഭാഗത്തിന് കെട്ടിടം

കളമശ്ശേരി: ഗവ. മെഡിക്കൽ കോളജിലെ ചികിത്സ സൗകര്യം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി പുതിയ ക്രിട്ടിക്കൽ കെയർ ബ്ലോക്ക്‌ ഒരുങ്ങുന്നു. 23.75 കോടി മുതൽ മുടക്കിൽ നാലുനിലകളിലായി 40,000 ചതുരശ്ര അടി വിസ്താരത്തിലാണ് കെട്ടിടം നിർമിക്കുന്നത്. നാല് അടിയന്തര ട്രോമ ഓപറേഷൻ തിയറ്ററുകൾ, നാല് മൈനർ ഓപറേഷൻ തിയറ്ററുകൾ, 20 ഐ.സി.യു കിടക്കകൾ, 50 ഹൈ ഡിപെൻഡൻസി കിടക്കകൾ എന്നിവ ഇവിടെ ഒരുക്കും. നിർമാണം പൂർത്തിയാകുന്നതോടെ ഫാർമസി, അത്യാഹിത വിഭാഗം തുടങ്ങിയവ പൂർണമായും ഈ കെട്ടിടത്തിലേക്ക് മാറ്റും. പുതിയ ക്രിട്ടിക്കൽ കെയർ ബ്ലോക്ക്‌ ആരംഭിക്കുന്നതിന്‍റെ ഭാഗമായി ജോൺ ഹോപ്കിൻസ് പ്രോഗ്രാം ഫോർ ഇന്‍റർനാഷനൽ എജുക്കേഷൻ ഇൻ ഗൈനക്കോളജി ആൻഡ് ഓബ്സ്റ്റേട്രിക്സ് (ജെ.എച്ച്.പി.ഐ.ഇ.ജി.ഒ ന്യൂഡൽഹി), (വാപ്കോസ് എറണാകുളം), ദേശീയ ആരോഗ്യ ദൗത്യം, എറണാകുളം (എൻ.എച്ച്.എം) എന്നിവരുടെ നേതൃത്വത്തിലുള്ള കേന്ദ്രസംഘം സന്ദർശനം നടത്തി. പ്ലാൻ അംഗീകരിക്കുന്നതായി ജെ.എച്ച്.പി.ഐ.ഇ.ജി.ഒ പ്രിൻസിപ്പൽ കൺസൾട്ടന്‍റ്​ ഡോ. കേണൽ രാകേഷ് വർമ പറഞ്ഞു. ഒരുവർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാനാണ് തീരുമാനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.