ആറ് കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

മൂവാറ്റുപുഴ: വെള്ളൂർക്കുന്നത്തെ ബാർ ഹോട്ടലിന് സമീപത്തുനിന്ന് വിൽപനക്കായി കാറിൽ കൊണ്ടുവന്ന 6.200 ഗ്രാം കഞ്ചാവുമായി യുവാക്കൾ പിടിയിൽ. കോതമംഗലം എളമ്പ്ര പെരുമ്പാൽ വീട്ടിൽ അൽത്താഫ് (22), കോതമംഗലം കറുകടം തേലക്കാട്ട് വീട്ടിൽ ജോയൽ (21) എന്നിവരെയാണ് മൂവാറ്റുപുഴ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പ്രസാദ് മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. മൂവാറ്റുപുഴ മേഖലയിൽ മയക്കുമരുന്ന് സംഘങ്ങളും കഞ്ചാവ്​ വിൽപനക്കാരും സജീവമാണെന്ന പരാതികൾ വ്യാപകമാകുന്നതിനിടെയാണ് യുവാക്കൾ പിടിയിലാക്കുന്നത്. കഴിഞ്ഞ ദിവസം മുറിക്കല്ല് പാലത്തിന് സമീപത്തുനിന്ന് നാല് യുവാക്കളെ എക്സൈസ് സംഘം കഞ്ചാവുമായി പിടികൂടിയിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി. അസി. എക്സൈസ് ഇൻസ്പെക്ടർ പി.സി. ഗിരീഷ്, പ്രസന്റിവ് ഓഫിസർ ടി.പി. പോൾ, സി.ഇ.ഒമാരായ പി.എം. കബീർ, എം.ടി. ബാബു, ടി.ആർ. അഭിലാഷ്, ഡ്രൈവർ എം.കെ. റെജി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായത്. ചിത്രം - അൽത്താഫ്, ജോയൽ ER Mvpa 1 Exise

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.