ജനാധിപത്യ സംരക്ഷണ സദസ്സ്​​

കോതമംഗലം: 'പണിമുടക്കവകാശം തൊഴിലവകാശം' എന്ന മുദ്രാവാക്യമുയർത്തി ആക്​ഷൻ കൗൺസിലിന്‍റെയും അധ്യാപക സർവിസ് സംഘടന സമരസമിതിയുടെയും നേതൃത്വത്തിൽ കോതമംഗലം മേഖലയിൽ പത്ത് കേന്ദ്രങ്ങളിൽ സദസ്സ്​ സംഘടിപ്പിച്ചു. കോട്ടപ്പടി പഞ്ചായത്ത് ഓഫിസിന് മുന്നിൽ നടന്ന സംരക്ഷണ സദസ്സ്​ സമരസമിതി കൺവീനർ വി.കെ. ജിൻസ് ഉദ്ഘാടനം ചെയ്തു. സിവിൽ സ്റ്റേഷനിൽ എൻ.ജി.ഒ യൂനിയൻ ഏരിയ സെക്രട്ടറി സുനിൽ കുമാർ, ബ്ലോക്ക് ഓഫിസ് പരിസരത്ത് എസ്.കെ.എം. ബഷീർ, ചേലാട് ടി.എസ്. ജുനൈദ് തുടങ്ങിയവർ ഉദ്ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.