സാമൂഹിക വിരുദ്ധരുടെ ആക്രമണത്തിനെതിരെ പരാതി

പല്ലാരിമംഗലം: കുടമുണ്ട അൽ മദ്റസത്തുൽ ഇസ്‌ലാമിയയിൽ സാമൂഹ്യ വിരുദ്ധരുടെ ശല്യം രൂക്ഷം. കഴിഞ്ഞ ദിവസം സ്ഥാപനത്തിന്റെ ജനൽ ചില്ലുകളും ശുചിമുറിയുടെ വാതിലുകളും തകർത്തു. സ്ഥാപനത്തിലും പരിസരത്തും സാമൂഹ്യ വിരുദ്ധർ ഒത്തുചേരുകയും മദ്യപാനം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും സ്ഥാപനത്തിന് കേടുപാടുകൾ വരുത്തുകയും ചെയ്യുന്നത് നിത്യസംഭവമായി മാറിയിട്ടുണ്ട്. കുറ്റവാളികളെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് സ്ഥാപനാധികാരികൾ പോത്താനിക്കാട് പൊലീസിന് പരാതി നൽകി. EM KMGM 1 Madras കുടമുണ്ട അൽ മദ്റസത്തുൽ ഇസ്‌ലാമിയുടെ ജനൽ ചില്ലുകൾ തകർത്ത നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.