-കേസിൽ ഇതുവരെ പിടിയിലായത് അഞ്ചുപേർ ആലുവ: എടയാർ വ്യവസായ മേഖലയിൽ ഭൂഗർഭ അറയിൽനിന്ന് സ്പിരിറ്റ് കണ്ടെടുത്ത കേസിൽ പ്രധാനി പിടിയിൽ. എക്‌സൈസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിൽ സ്പിരിറ്റും വാഹനവും ഏർപ്പാടാക്കിയ, കണ്ണൂർ കക്കാട് കോട്ടാലി മടങ്കര വീട്ടിൽ എം. സുധീറിനെയാണ് (45) എക്‌സൈസ് ക്രൈംബ്രാഞ്ച് അസി. കമീഷണർ ടി.എം. മജുവിന്‍റെ നേതൃത്വത്തിലുള്ള സംഘം കണ്ണൂർ എടക്കാട് വെച്ച് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാർച്ച് 30ന് ദേശീയപാതയിൽ കളമശ്ശേരിക്ക്സമീപം വാഹന പരിശോധനയിലും കുര്യൻ എന്നയാളുടെ ഉടമസ്ഥതയിൽ വ്യവസായ മേഖലയിലുള്ള ഗോഡൗണിലെ ഭൂഗർഭ അറയിലും സൂക്ഷിച്ചുവെച്ച 8190 ലിറ്റർ സ്പിരിറ്റാണ് എക്സൈസ് കണ്ടെടുത്തത്. വ്യവസായ മേഖലയിലെ കരിഓയിൽ കമ്പനിയുടെ മറവിലായിരുന്നു സ്പിരിറ്റ് ഇടപാട്. സുധീർ പിടിയിലായതോടെ കേസിൽ അറസ്റ്റിലായ പ്രതികളുടെ എണ്ണം അഞ്ചായി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ആർ.എൻ. ബൈജു, അസി. എക്സൈസ് ഇൻസ്‌പെക്ടർ എം.എ.കെ. ഫൈസൽ, പ്രിവൻറീവ് ഓഫിസർമാരായ കെ. സാലിഹ്, കെ. സുധീർ, സജീവൻ, സിവിൽ എക്സൈസ് ഓഫിസർമാരായ വി. ബാബു, ജിബിൽകുമാർ, എക്സൈസ് ഡ്രൈവർമാരായ ഷിജു ജോർജ്, രാജേഷ് എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ക്യാപ്‌ഷൻ er yas1 Sudeer സുധീർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.