കാർ മറിഞ്ഞ്​ യുവാവ് മരിച്ചു

മറയൂർ: മറയൂർ-മൂന്നാർ റോഡിൽ നിയന്ത്രണം വിട്ട കാർ മറിഞ്ഞ് യുവാവ് മരിച്ചു. പാമ്പൻമല സ്വദേശിയും മറയൂരിൽ താമസക്കാരനുമായ വിജിമോനാണ്​ (39) മരിച്ചത്​. നാച്ചിവയൽ ഫോറസ്റ്റ് സ്റ്റേഷനുസമീപം ഞായറാഴ്ച രാത്രി എട്ടോടെയാണ്​ അപകടം. കാറിൽ വിജിമോ‍ൻെറ സഹോദരി വനിത ഉൾപ്പെടെ നാലുപേർ ഉണ്ടായിരുന്നു. ഗുരുതര പരിക്കേറ്റ വിജിമോനെ ഉടൻ മറയൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ജോസ്​ മേരി. മക്കൾ: മനീഷ്, മഹി. --------- ചിത്രം TDD vijimon-39-accident death-marayoor വിജിമോൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.