നിയമലംഘനം നടത്തിയ വാഹനങ്ങള്‍ക്ക് പിഴ ചുമത്തി

തൃപ്പൂണിത്തുറ: ഓപറേഷന്‍ സുതാര്യം പദ്ധതിയുടെ ഭാഗമായി നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ക്കെതിര കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. തൃപ്പൂണിത്തുറ ജോയന്റ് ആര്‍.ടി.ഒ നേതൃത്വത്തില്‍ നഗരപ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ സണ്‍ ഫിലിമും കൂളിങ്​ ഫിലിമും ഒട്ടിച്ച വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചു. തൃപ്പൂണിത്തുറ ഭാഗത്ത് ഇതുവരെ 81 വാഹനങ്ങള്‍ക്കാണ് പിഴചുമത്തിയത്. പരിശോധന 14വരെ തുടരുമെന്ന് ജോയന്റ് ആര്‍.ടി.ഒ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.