കൊച്ചി: കലൂര്‍ ദേശാഭിമാനി ജങ്ഷനില്‍ . ദേശാഭിമാനി ബസ് സ്‌റ്റോപ്പിനുസമീപം പ്രവര്‍ത്തിച്ച അക്ഷയ ഹോട്ടലിന്‍റെ മുന്‍ഭാഗമാണ് വെള്ളിയാഴ്ച വൈകീട്ട് മൂന്നരയോടെ നടപ്പാതയിലേക്ക് തകര്‍ന്നു വീണത്. അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് ഹോട്ടല്‍ രണ്ടുദിവസമായി അടച്ചിട്ടിരിക്കുകയായിരുന്നു. അപകടസമയത്ത് നടപ്പാതയില്‍ യാത്രക്കാരും ഹോട്ടലില്‍ ജീവനക്കാരും ഇല്ലാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. മേല്‍ക്കൂരയില്‍ ഷീറ്റ് മേയുന്ന ജോലികള്‍ക്കുവേണ്ടിയാണ് വെള്ളി, ശനി ദിവസങ്ങളില്‍ ഹോട്ടല്‍ അടച്ചിട്ടിരുന്നത്. 22 വര്‍ഷം പഴക്കമുള്ളതാണ് തകര്‍ന്നുവീണ കെട്ടിടം. നോര്‍ത്ത് പൊലീസും അഗ്നിരക്ഷാ സേനാംഗങ്ങളും സ്ഥലത്തെത്തി തുടര്‍നടപടി സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.