മട്ടാഞ്ചേരി: കേരള തീരത്ത് ട്രോളിങ് നിരോധന സമയത്ത് അന്തർസംസ്ഥാന ഫൈബർ വള്ളങ്ങൾ നിരോധിത വലകൾ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നത് തടയണമെന്ന് ബോട്ടുടമകൾ. കഴിഞ്ഞവർഷം ഫൈബർ വള്ളങ്ങൾ മത്സ്യബന്ധനം നടത്തിയതിനെ തുടർന്ന് നിരോധന കാലയളവിന് ശേഷം കിളി മീൻ ലഭ്യമാകാത്ത സാഹചര്യമുണ്ടായെന്നും ഇത്തവണയും ഇത്തരം വള്ളങ്ങൾ മത്സ്യബന്ധനം നടത്താൻ സാധ്യതയുണ്ടെന്നും ഇത് തടയാൻ ഫിഷറീസ് അധികൃതർ നടപടി സ്വീകരിക്കണമെന്നും ഫിഷിങ് ബോട്ട് ഓപറേറ്റേഴ്സ് അസോസിയേഷൻ കൊച്ചി തോപ്പുംപടി മേഖല പ്രസിഡന്റ് ടി.യു. ഫൈസൽ, വൈസ് പ്രസിഡന്റ് മുഹമ്മദ് സുധീർ എന്നിവർ പറഞ്ഞു. അധികൃതർ ഇതിനെതിരെ കണ്ണടച്ചാൽ നിരോധനം ലംഘിച്ച് ബോട്ടുകൾ കടലിൽ ഇറക്കേണ്ടി വരുമെന്നും ബോട്ടുടമകൾ പറഞ്ഞു. മത്സ്യലഭ്യത കുറവും സാമ്പത്തിക നഷ്ടവും മൂലം പിടിച്ചുനിൽക്കാനാവാതെ ബോട്ടുകൾ പൊളിക്കേണ്ട സാഹചര്യമാണ്. സർക്കാർ ഈ മേഖലയെ സംരക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്നും ഇല്ലെങ്കിൽ ആയിരക്കണക്കിന് അനുബന്ധ തൊഴിലാളികളും പട്ടിണിയിലാകുന്ന സാഹചര്യമുണ്ടാകും. യോഗത്തിൽ ടി.യു. ഫൈസൽ അധ്യക്ഷത വഹിച്ചു. മുഹമ്മദ് സുധീർ, സി.എ. റഷീദ്, കെ.ഐ. ഹാരിസ്, പി.എം. ബഷീർ, വി.എസ്. ചന്ദ്രൻ, പി.എച്ച്. സിറാജ്, എം.എ. റഷീദ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.