എല്ലാ സ്‌കൂളും ഹൈടെക് ആക്കുക ലക്ഷ്യം -മന്ത്രി ശിവന്‍കുട്ടി

പെരുമ്പാവൂര്‍: സംസ്ഥാനത്തെ എല്ലാ സ്കൂളിലും പൂര്‍ണമായും ഹൈടെക്കായ ക്ലാസ് മുറികളും ലാബുകളും ലൈബ്രറികളും ഉറപ്പാക്കുക എന്നതാണ് വിദ്യാഭ്യാസ രംഗത്ത് സര്‍ക്കാറിന്റെ അടുത്ത ലക്ഷ്യമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. വായ്ക്കര ഗവ. യു.പി സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് 41.2 ലക്ഷം ഉപയോഗിച്ചാണ് പുതിയ കെട്ടിടം നിര്‍മിച്ചത്. ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി സ്മാരകമായി രായമംഗലം ഗ്രാമപഞ്ചായത്ത് നിര്‍മിച്ചുനല്‍കിയ സ്കൂള്‍ പ്രവേശന കവാടവും മന്ത്രി നാടിന് സമര്‍പ്പിച്ചു. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസില്‍ പോള്‍, രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. അജയകുമാര്‍, അശമന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജി ഷാജി, ജില്ല പഞ്ചായത്തംഗങ്ങളായ ഷൈമി വര്‍ഗീസ്, ശാരദ മോഹന്‍, രായമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദീപ ജോയി എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.