പാടത്തിക്കര-പിണര്‍മുണ്ട തുരുത്ത് റോഡ് അപകട ഭീഷണിയില്‍ പരിസരത്തെ മദ്​റസ കെട്ടിടവും ഭീഷണിയിൽ

പള്ളിക്കര: കുന്നത്തുനാട് പഞ്ചായത്തിലെ പാടത്തിക്കര-പിണര്‍മുണ്ട തുരുത്ത് റോഡ് അപകട ഭീഷണിയില്‍. പിണര്‍മുണ്ട ജുമാമസ്ജിദിന് സമീപം ഏത് സമയത്തും റോഡ് ഇടിഞ്ഞ് നിലംപൊത്തുമെന്ന അവസ്ഥയിലാണ്. നൂറ് മീറ്ററിലധികം റോഡിന്‍റെ ഒരുഭാഗം പൊട്ടി റോഡിന്‍റെ വശത്തെ കെട്ട് ഇടിഞ്ഞ നിലയിലാണ്. ഇതിനോടു ചേർന്നാണ് നൂറുകണക്കിന് കുട്ടികൾ പഠിക്കുന്ന മദ്​റസ കെട്ടിടം. റോഡ് ഇടിഞ്ഞത്​ കെട്ടിടത്തിനും ഭീഷണിയാണ്. വള്ളി കെട്ടിയും മറ്റും വേർതിരിച്ചിരിക്കുകയാണ്. മഴ ശക്തമായതോടെ മറ്റ് ഭാഗങ്ങള്‍ കൂടി കൂടുതല്‍ ഇടിയുകയാണ്. പാടത്തിക്കര, അമ്പലപടി അബേദ്കര്‍ റോഡ്, പാടത്തിക്കര തുരുത്ത് റോഡ് എന്നിവ സംഗമിക്കുന്ന പ്രദേശം കൂടിയാണിത്. റോഡിന് കുറുകെ വിണ്ടനിലയിലായിരുന്നു. മഴ ശക്തമായതോടെ ഇടിച്ചില്‍ കൂടി. ഇതേ തുടര്‍ന്ന് ഇതിനോട് ചേര്‍ന്ന് നിന്ന ട്രാന്‍സ്‌ഫോര്‍മര്‍ ഇലക്​ട്രിസിറ്റി ഉദ്യോഗസ്ഥരെത്തി മാറ്റിയിരുന്നു. മഴ കൂടുതല്‍ ശക്തമാകുന്നതോടെ റോഡ് പൂര്‍ണമായും ഇടിഞ്ഞ് ഏതു സമയത്തും ഗതാഗതം സതംഭിക്കുമെന്ന അവസ്ഥയിലാണ്. ഇടിഞ്ഞ ഭാഗം കരിങ്കല്ലുകൊണ്ട് കെട്ടിപ്പൊക്കുകയോ കോണ്‍ക്രീറ്റ്​ മതിൽ സ്ഥാപിക്കുകയോ ചെയ്യണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ എം.പി, എം.എല്‍.എ, മറ്റ് പഞ്ചായത്ത് ജനപ്രതിനിധികൾ ഉൾപ്പെടെ സ്ഥലം സന്ദര്‍ശിച്ചിരുന്നെങ്കിലും തുടർ നടപടി ഉണ്ടായില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.