കൈക്കരുത്തില്‍ സ്വര്‍ണം നേടി പ്രദീപും ദില്‍ഷാദും

പെരുമ്പാവൂര്‍: ഹൈദരാബാദ് തെലങ്കാന ഗാച്ചിബൗളി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന 44ാമത് പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഗോള്‍ഡ് മെഡല്‍ നേടി എം.എ. ദില്‍ഷാദും കെ.എസ്. പ്രദീപും. 2015 ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പഞ്ചഗുസ്തിയില്‍ പങ്കെടുത്താണ് ദില്‍ഷാദിന്റെ അരങ്ങേറ്റം. എട്ട് വര്‍ഷമായി തുടര്‍ച്ചയായി ദേശീയ ചാമ്പ്യന്‍ഷിപ് പദവി നിലനിര്‍ത്തുന്നു. 2018ല്‍ ഇടതു- വലതു കൈ വിഭാഗത്തില്‍ ദേശീയ ചാമ്പ്യനായി. തുടര്‍ന്ന് തുര്‍ക്കിയില്‍ നടന്ന അന്താരാഷ്ട്ര പഞ്ചഗുസ്തി മത്സരത്തില്‍ എട്ടാം സ്ഥാനം നേടി. 2019ല്‍ സൗദിയില്‍ വെച്ച് നടന്ന നൊമാഡ് യൂനിവേഴ്‌സ് എത്‌നിക് ഫെസ്റ്റിവലില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്​ത്​ പങ്കെടുത്ത ഏക താരമാണ് ദില്‍ഷാദ്. കണ്ടന്തറ മൂത്തേടന്‍ വീട്ടില്‍ അബൂബക്കറിന്റെ മകനായ ദില്‍ഷാദ് ബിരുദം പൂര്‍ത്തിയാക്കി. 32 വര്‍ഷമായി ഇടതു- വലത് കൈകള്‍ കൊണ്ട് എതിരാളികളെ തറപറ്റിക്കുന്ന പ്രദീപ് ഇത്തവണ 90 കിലോ കാറ്റഗറിയിലാണ് ഇരട്ട സ്വര്‍ണം നേടിയത്. പെയിന്റിങ് തൊഴിലാളിയായ പ്രദീപ്​ എട്ട് ദേശീയ മത്സരങ്ങളില്‍ ഏഴെണ്ണത്തിലും പതക്കം നേടി. 2000ല്‍ ഒഡിഷയില്‍ നടന്ന മത്സരത്തിലാണ് ആദ്യമായി പങ്കെടുത്തത്. അല്ലപ്ര കുന്നത്ത് വീട്ടില്‍ സദാശിവന്റെ മകനാണ് പ്രദീപ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.