പ്രവാചകനിന്ദക്കെതിരെ പ്രതിഷേധ സംഗമം

പട്ടിമറ്റം: കേരള മുസ്​ലിം ജമാഅത്ത് ഫെഡറേഷന്‍റെ ആഹ്വാനപ്രകാരം നബിവിരുദ്ധ പരാമർശത്തിനെതിരെ കൈതക്കാട് മുസ്​ലിം ജമാഅത്തിന്‍റെ നേതൃത്വത്തിൽ വെള്ളിയാഴ്ച ജുമ നമസ്കാരത്തിന് ശേഷം പ്രതിഷേധ സംഗമം നടത്തി. കൈതക്കാട് മുസ്​ലിം ജമാഅത്ത് ചീഫ് ഇമാം അബ്ദുൽ സത്താർ ബാഖവി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്‍റ്​ കെ.എം. മൈതീൻ, സെക്രട്ടറി വി.പി. ജബ്ബാർ, സി. പി. സിദ്ദീഖ്, എ.പി. കുഞ്ഞുമുഹമ്മദ്, കെ.എം. വീരാൻകുട്ടി, കെ.എ. നൗഷാദ്, കെ.എം. അബ്ദുൽ അസീസ്, അലിയാർ മാസ്റ്റർ, കെ.എ. അലി, വി.പി. മുഹമ്മദ്‌, കെ.എം. പരീത് പിള്ള, മുഹമ്മദ്‌ ബിലാൽ, ഹനീഫ കുഴുപ്പിള്ളി, കെ.പി. ജമാൽ, കെ.വി. അബ്ദുൽ ലത്തീഫ്, കെ.എം. ജമാൽ തുടങ്ങിയവർ നേതൃത്വം നൽകി. പടം. കൈതക്കാട് ജമാഅത്തിന്റെ നേതൃത്വത്തിൽ പ്രവാചകനിന്ദക്കെതിരെ നടത്തിയ പ്രതിഷേധം (Em palli 3

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.