തമിഴ്‌നാട് സ്വദേശിയുടെ മരണം: പോസ്റ്റ്മോർട്ടം റിപ്പോർട്ട് കാത്ത് പൊലീസ്

ആലുവ: തമിഴ്‌നാട് സ്വദേശിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോസ്റ്റ്മോർട്ടത്തിന് ശേഷമെ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ്. മരണത്തിൽ ദുരൂഹതയില്ലെന്ന നിലപാടിലാണ് പൊലീസ്. ബുധനാഴ്ച രാത്രി ആലുവ ബൈപാസിൽ ദർശന റോഡിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം വെള്ളിയാഴ്ചയാണ് പോസ്റ്റ്മോർട്ടം ചെയ്യുന്നത്. ദിണ്ഡിഗൽ സ്വദേശി തങ്കപ്പെരുമാൾ (54) ആണ് മരിച്ചത്. മൃതദേഹം കണ്ടെത്തുന്നതിന് മുമ്പ് ഇയാൾക്കൊപ്പമുണ്ടായിരുന്ന സ്ത്രീയെ ഇന്നലെ പൊലീസ് കണ്ടെത്തിയിരുന്നു. വിശദമായി ചോദ്യം ചെയ്യുകയും ചെയ്തു. മദ്യലഹരിയിൽ തർക്കമുണ്ടായതല്ലാതെ കൈയേറ്റമൊന്നും ഉണ്ടായിട്ടില്ലെന്നാണ് ഇവർ പൊലീസിന് മൊഴി നൽകിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.