ബി.എ ഇംഗ്ലീഷില്‍ ഒന്നും രണ്ടും റാങ്ക്​ കരസ്ഥമാക്കി ഇരട്ട സഹോദരിമാര്‍

തൃപ്പൂണിത്തുറ: എം.ജി സര്‍വകലാശാല . താമരംകുളങ്ങര വൈഷ്ണവം വീട്ടില്‍ അനില്‍ കുമാറിന്റെയും അമ്പിളിയുടെയും മക്കളായ ആതിരയും അതുല്യയുമാണ് ഒന്നും രണ്ടും റാങ്ക്​ നേടിയത്. ബി.എ ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ മോഡല്‍ ടു ടീച്ചിങ് എന്ന കോഴ്‌സിലാണ് ആതിരക്ക്​ ഒന്നാം റാങ്കും അതുലക്ക്​ രണ്ടാം റാങ്കും ലഭിച്ചത്. തൃപ്പൂണിത്തുറ ഗവ. കോളജിലെ വിദ്യാര്‍ഥികളാണ് ഇരുവരും. ഒരേ ക്ലാസിലായിരുന്നു ഇരുവരും ഇതുവരെ പഠിച്ചത്. പത്തിലും പന്ത്രണ്ടിലും രണ്ട് പേര്‍ക്കും ഉയർന്ന മാർക്ക് ലഭിച്ചിരുന്നു. എം.എ ഇംഗ്ലീഷ് എടുത്ത് പ്രഫസറാകാനാണ് ഇവരുടെയും ആഗ്രഹം. EC-TPRA-1 Rank എം.ജി സര്‍വകലാശാല ബി.എ ഇംഗ്ലീഷില്‍ ഒന്നും രണ്ടും റാങ്ക്​ കരസ്ഥമാക്കിയ ആതിരയും അതുല്യയും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.