നെട്ടൂരില്‍ ആടിനെ തെരുവുനായ്​ക്കള്‍ ആക്രമിച്ചു

(പടം) മരട്: നെട്ടൂരില്‍ കൂട്ടില്‍ കിടന്ന ആടിനെ തെരുവുനായ്ക്കള്‍ ആക്രമിച്ചു. 32ാം ഡിവിഷനില്‍ ചെറുകാട്ട് വയലില്‍ ഷാബിറിന്റെ ആടിനെയാണ് ബുധനാഴ്ച രാത്രി തെരുവുനായ്ക്കള്‍ കൂട്ടത്തോടെയെത്തി ആക്രമിച്ചത്. ആടിന്റെ ഇടത് ചെവിയുടെ പകുതി ഭാഗം നായ്ക്കള്‍ കടിച്ചെടുത്തു. ആറ് തെരുവുനായ്ക്കളാണ് ആക്രമിച്ചതെന്ന്​ ഷാബിര്‍ പറഞ്ഞു. പ്രദേശത്ത് തെരുവുനായ്​ ശല്യം രൂക്ഷമായിരിക്കുകയാണ്. ഒഴിഞ്ഞ പറമ്പിൽ പകല്‍ തമ്പടിക്കുന്ന നായ്ക്കള്‍ രാത്രി കൂട്ടമായെത്തി ആക്രമിക്കുകയാണ്. മരട് നഗരസഭ വന്ധ്യംകരണം നടത്തുന്നുണ്ടെങ്കിലും ശല്യം കുറയുന്നില്ല. പല വീടുകളിലും വളർത്തുമൃഗങ്ങളെ നായ്ക്കള്‍ ആക്രമിച്ച് കൊല്ലുന്നത് പതിവാണ്. EC-TPRA-2 Dog നെട്ടൂരില്‍ തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റ ആട്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.