പ്രവാചക നിന്ദക്കെതിരെ മാനവിക കൂട്ടായ്മ

ആലങ്ങാട്: ബി.ജെ.പി നേതാക്കളുടെ പ്രവാചക നിന്ദ പരാമർശത്തിൽ പ്രതിഷേധിച്ച് കേരള മുസ്​ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് കോട്ടുവള്ളി സർക്കിൾ കമ്മിറ്റി സംയുക്തമായി മാനവിക കൂട്ടായ്മ സംഗമം സംഘടിപ്പിച്ചു. പാനായിക്കുളം ജങ്ഷനിൽ സംഘടിപ്പിച്ച സംഗമത്തിൽ എസ്.വൈ.എസ് പറവൂർ സോൺ പ്രസിഡന്റ് റഫീഖ് സഖാഫി അധ്യക്ഷത വഹിച്ചു. കേരള മുസ്‌ലിം ജമാഅത്ത് കളമശ്ശേരി സോൺ പ്രസിഡന്റ് അബ്ദുറഹ്മാൻ സഖാഫി മുഖ്യപ്രഭാഷണം നടത്തി. എസ്.വൈ.എസ് കോട്ടുവള്ളി സർക്കിൾ സെക്രട്ടറി അബ്ദുൽ സലീം, എസ്.എസ്.എഫ് ഡിവിഷൻ പ്രസിഡന്റ് അസ്‌ലം, അബ്ദുൽ ഹക്കീം ചിറയം, അൽത്വാഫ് പാനായിക്കുളം എന്നിവർ സംസാരിച്ചു. പടം EA PVR pravachaka nindha 10 കേരള മുസ്​ലിം ജമാഅത്ത്​ ആഭിമുഖ്യത്തിൽ പാനായിക്കുളത്ത് സംഘടിപ്പിച്ച മാനവിക കൂട്ടായ്മയിൽ റഫീഖ് സഖാഫി സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.