യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച്

ശ്രീമൂലനഗരം: മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ശ്രീമൂലനഗരം മണ്ഡലം കമ്മിറ്റി പ്രതിഷേധം നടത്തി. സംസ്ഥാന സെക്രട്ടറി ലിന്‍റോ പി. ആൻറു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് ജിനാസ് ജബ്ബാർ, വി.വി. സെബാസ്റ്റ്യൻ, പി.കെ. സിറാജ്, കെ.എസ്. ചന്ദ്രശേഖരൻ, വിപിൻദാസ്, നെൽസൻ പുളിക്ക, റോബിൻ കുര്യൻ, ഷെമീർ അബ്ദു, ആഷിഖ്, മുഹമ്മദ് നിസാം തുടങ്ങിയവർ നേതൃത്വം നൽകി. മുഖ്യമന്ത്രിയുടെ കോലവും കത്തിച്ചു. ചിത്രം-- മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ശ്രീമൂലനഗരം മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.