റാങ്ക് തിളക്കത്തിൽ ആലുവ സൻെറ് സേവ്യേഴ്സ് കോളജ് ആലുവ: റാങ്ക് തിളക്കത്തിൽ ആലുവ സൻെറ് സേവ്യേഴ്സ് കോളജ്. എം.ജി സർവകലാശാല ബിരുദ പരീക്ഷയിൽ 28 റാങ്കുകളാണ് കോളജിലെ വിദ്യാർഥിനികൾ കരസ്ഥമാക്കിയത്. ബി.എസ്സി സുവോളജി മോഡൽ രണ്ടിൽ ആദ്യ 10 റാങ്കുകളും ബികോം മോഡൽ ഒന്ന് ട്രാവൽ ആൻഡ് ടൂറിസം ആദ്യ ഏഴുറാങ്കുകളും കോളജിന് ലഭിച്ചു. അഞ്ജലി രഘു, പി.എ.ഫാത്തിമ നസ്റിൻ, എയ്ഞ്ചൽ സാൻഡ്രിയ കൊറയ എന്നിവർ ബി.എസ്സി സുവോളജി മോഡൽ രണ്ട് പരീക്ഷയിൽ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഹുദ അബ്ദുൽ കരീം, പി.എ. സെയ്ൻ, അഫ്നാൻ അബ്ദുൽ സലാം പുന്നക്കൽ എന്നിവർ ബികോം മോഡൽ ഒന്ന് ട്രാവൽ ആൻഡ് ടൂറിസം പരീക്ഷയിൽ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ബി.എ ഇംഗ്ലീഷ് ലിറ്ററേച്ചർ ആൻഡ് കമ്യൂണിക്കേഷൻ സ്റ്റഡീസ് മോഡൽ ഒന്നിൽ റമീസ ലത്തീഫ്, ക്രിസ് ഡയാന, ചെറിസ് മെജോ എന്നിവർക്കാണ് ആദ്യ മൂന്ന് റാങ്കുകൾ. എം.ചിത്രതാര (മൂന്നാം റാങ്ക്, ബി.എസ്സി സുവോളജി മോഡൽ ഒന്ന്), അഖില സന്തോഷ് (മൂന്നാം റാങ്ക് ബി.എസ്സി ബോട്ടണി), ശ്രുതി സാബു (ആറാം റാങ്ക്, ബി.എ ഇംഗ്ലീഷ് ലിറ്ററേച്ചർ ആൻഡ് കമ്മ്യൂണിക്കേഷൻ സ്റ്റഡീസ് മോഡൽ ഒന്ന്), മേഘ അനിൽ കുമാർ നായർ (എട്ടാം റാങ്ക്, ബി.എ ഇംഗ്ലീഷ് ലിറ്ററേച്ചർ ആൻഡ് കമ്മ്യൂണിക്കേഷൻ സ്റ്റഡീസ് മോഡൽ ഒന്ന്) ഹർഷ മരിയ അലെക്സ് (പത്താം റാങ്ക്, ബി.എ ഇംഗ്ലീഷ് ലിറ്ററേച്ചർ ആൻഡ് കമ്യൂണിക്കേഷൻ സ്റ്റഡീസ് മോഡൽ ഒന്ന് ) അഖില സുനിൽ രാജ് ( നാലാം റാങ്ക്, ബി.എ ഇക്കണോമിക്സ്), കെ.എ. മേഘ (അഞ്ചാം റാങ്ക്, ബി.എസ്സി കെമിസ്ട്രി മോഡൽ ഒന്ന്), പി.കെ. സാദിയ( പത്താം റാങ്ക്, ബി.എസ്സി സുവോളജി മോഡൽ ഒന്ന്), അനീന മോൻസൻ (ഏഴാം റാങ്ക് ബികോം മോഡൽ വൺ ഫിനാൻസ് ആൻഡ് ടാക്സേഷൻ) എന്നിവരാണ് മറ്റു റാങ്ക് ജേതാക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.