ആദിശങ്കര എൻജിനീയറിങ് കോളജിന് ആറ് പുരസ്കാരങ്ങൾ

കാലടി: കാലടി ആദിശങ്കര എൻജിനീയറിങ്ങ് കോളജിലെ എൻ.എസ്.എസിന് ആറ് പുരസ്കാരങ്ങൾ ലഭിച്ചു. 2019- 20 ലെയും 2020 -21 ലെയും മികച്ച എൻ.എസ്.എസ് യൂനിറ്റ്, 2019- 20 ലെയും, 2020 -21 ലെയും മികച്ച പ്രോഗ്രാം ഓഫിസറായി പ്രഫ. സിജോ ജോർജിനും, 2019- 20 ലെ മികച്ച വളന്‍റിയറായി റസീന സി. മുഹമ്മദിനും, 2020- 21 ലെ മികച്ച വളന്‍റിയറായ എൻ.ആർ. ലക്ഷ്മി നന്ദനക്കുമാണ് അവാർഡ് ലഭിച്ചത്. തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണായി വിജയൻ, വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു, എം.പി എ.എ റഹിം, മേയർ ആര്യ രാജേന്ദ്രൻ തുടങ്ങിയവർ ചേർന്ന് വിവിധ പുരസ്കാരങ്ങൾ വിതരണം ചെയ്തു. പ്രിൻസിപ്പൽ ഡോ.വി. സുരേഷ് കുമാറും, പ്രഫ. സിജോ ജോർജും പുരസ്കാരം എറ്റുവാങ്ങി. ചിത്രം-- സംസ്ഥാന എൻ.എസ്.എസ് പുരസ്കാരങ്ങളുമായി കാലടി ആദിശങ്കര എൻജിനീയറിങ്ങ് കോളജിലെ ടീം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.